കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും. മിസോറാമാണ് കേരളത്തിന്റെ എതിരാളികള്‍. ആദ്യസെമിയില്‍ കേരളം മിസോറാമിനെയും രണ്ടാം സെമിയില്‍ ആതിഥേയരായ ബംഗാള്‍ കര്‍ണാടകയെയും നേരിടും.
ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളം സെമിയിലെത്തിയത്. ഇതുവരെ അടിച്ചുകൂട്ടിയത് 17 ഗോളുകള്‍. മികച്ച മുന്നേറ്റ നിരയ്ക്കൊപ്പം പ്രതിരോധ നിരയും കരുത്തുറ്റ പ്രകടനമാണ് കാഴ്ച വെക്കുന്നത്. മിസോറം താരങ്ങളുടെ ഉയരക്കുറവ് പരമാവധി മുതലാക്കിക്കൊണ്ടുള്ള തന്ത്രങ്ങള്‍ക്കാകും ടീം രൂപം നല്‍കുക.
സ്വന്തം ആരാധകര്‍ക്ക് മുമ്പില്‍ പന്തുതട്ടുന്നതിന്റെ ആത്മവിശ്വാസവുമായാണ് ബംഗാള്‍ മഹാരാഷ്ട്രയെ നേരിടുക. 32 തവണ സന്തോഷ് ട്രോഫി സ്വന്തമാക്കിയ ടീമാണ് ബംഗാള്‍. അതേസമയം മലയാളി താരങ്ങളുടെ പിന്‍ബലത്തോടെയാവും കര്‍ണാടക
ബംഗാളിനെതിരെ കളത്തിലിറങ്ങുക.