Latest News

വെള്ളച്ചാട്ടത്തില്‍ കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമം; 6 കാട്ടാനകള്‍ ചത്തു; കരളലിയിക്കുന്ന വീഡിയോ

 


ബാങ്കോക്ക്: വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ആറ് കാട്ടാനകള്‍ ചത്തു. തായ്‌ലന്‍ഡിലെ ഖാവോയായി ദേശീയോദ്യാനത്തില്‍ ഹിയോ നരോക്ക് വെള്ളച്ചാട്ടത്തിലാണ് സംഭവം. രക്ഷാശ്രമത്തിനിടെയാണ് ആനകള്‍ ചെരിഞ്ഞതെന്ന് അധികൃതര്‍ അറിയിച്ചു.

വെള്ളച്ചാട്ടത്തിലേക്ക് തെന്നിവീണ 3 വയസുള്ള കുട്ടിയാനയെയാണ് രക്ഷിക്കാന്‍ ശ്രമിച്ചത്. ശക്തമായ ഒഴുക്കില്‍ മരച്ചില്ലകള്‍ ഉപയോഗിച്ച് ആനകള്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഒഴുക്കില്‍ മല്ലടിച്ച രണ്ടു ആനകളെ  അധികൃതരെത്തി രക്ഷിച്ചു.

രാജ്യത്തെ ഏറ്റവും ഉയരമേറിയതും ആകര്‍ഷകവുമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഹിയോ നരോക്ക്. നരകത്തിലേക്കുള്ള വീഴ്ച എന്ന പേരുള്ള ഈ വെള്ളച്ചാട്ടത്തിന് സമാനമായ സംഭവങ്ങളുടെ ചരിത്രമുണ്ട്. 1992ല്‍ വെള്ളച്ചാട്ടത്തില്‍പ്പെട്ട് 8  ആനകള്‍ ചത്തിരുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top