ദുബൈ: നടി ശ്രീദേവിയുടെ മൃതദേഹം വിട്ടുകൊടുക്കാന്‍ ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചു. അനുമതി പത്രം ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉടന്‍ കൈപറ്റും. മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായി.2 മണിക്കൂറിനുള്ളില്‍ എംബാം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
ഇന്ന് രാത്രിയോടെ ശ്രീദേവിയുടെ മൃതദേഹം മുബൈയില്‍ എത്തിക്കും.ശ്രീദേവിയുടേത് മുങ്ങിമരണം തന്നെയാണെന്നും അതേസമയം പുറമേ നിന്ന് പരാതി കിട്ടിയാല്‍ വീണ്ടും അന്വേഷിക്കുമെന്നും ദുബൈ പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.