Home app

നാഗാലാന്‍ഡ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

കൊഹിമ: നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിനിടെ വീണ്ടും സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്കുലോട്ടോ നഗരത്തിലെ പോളിംഗ് ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് എന്നീ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.

രാവിലെ ടിസിത്തിലെ പോളിംഗ് ബൂത്തിലുണ്ടായ ബോംബാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ സംഘര്‍ഷങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ഏഴു മണിക്കാണ് നാഗാലാന്‍ഡില്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. മേഘാലയയിലും തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. നാഗാലാന്‍ഡില്‍ രണ്ട് മണിവരെ ഏകദേശം 57 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top