Home app

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ല; മരണകാരണം ഹൃദയാഘാതം തന്നെ

ദുബായ്: നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നു. മരണം ഹൃദയാഘാതം മൂലം തന്നെയാണെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും ദുബായിലെ ഫോറന്‍സിക് വിഭാഗം സാക്ഷ്യപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മൃതദേഹം സ്വരാജ്യത്തേക്ക് സംസ്‌കാര കര്‍മങ്ങള്‍ക്കായി എത്തിക്കണമെങ്കില്‍ കുറെ ഔദ്യോഗിക നടപടികള്‍ ഇനിയും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം അല്‍ ഖ്വായിസിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം പോലീസിന് കൈമാറുകയും ചെയ്യും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. ശ്രീദേവിയുടെ മൃതദേഹം വൈകീട്ട് ഏഴ് മണിയോടെ ദുബായില്‍ നിന്നും മുംബൈയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ഇന്ത്യയില്‍ എത്തിക്കുന്നതിനായി അനില്‍ അംബാനിയുടെ ചാര്‍ട്ടേര്‍ഡ് വിമാനം ദുബൈയിലെത്തി. അതേസമയം ശ്രീദേവിയുടെ ബന്ധുക്കളെയും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരേയും മൃതദേഹം കാണാന്‍ അനുവദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top