Home app

കണ്ണടവിവാദത്തില്‍ സ്പീക്കറെ പിന്തുണച്ച് മന്ത്രിമാര്‍

കണ്ണടവിവാദത്തില്‍ സ്പീക്കര്‍ക്ക് പിന്തുണയുമായി മന്ത്രിമാര്‍. കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനുമാണ് സ്പീക്കറെ പിന്തുണച്ച് രംഗത്തെത്തിയത്. കണ്ണട വാങ്ങിയതില്‍ അഴിമതി നടന്നിട്ടില്ലെന്നും കൃത്രിമ രേഖയുണ്ടാക്കിയല്ല അര്‍ഹതപ്പെട്ട ആനുകൂല്യമാണ് കൈപ്പറ്റിയതെന്നും മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. അതേസമയം വിവാദമുണ്ടാക്കുന്നത് അനാവശ്യമെന്ന് റവന്യുമന്ത്രി പ്രതികരിച്ചു.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്ണട വാങ്ങിയതെന്നും ഫ്രെയിമിന് 5000 രൂപയില്‍ കൂടരുതെന്ന മാനദണ്ഡം പാലിച്ചിട്ടുണ്ടെന്നുമായിരുന്നു സ്പീക്കറുടെ വിശദീകരണം. അതേസമയം ലെന്‍സിന് ഇത്രയധികം തുക ചിലവ് വരില്ലെന്ന സ്വാഭാവിക സംശയവും ഉയരുന്നുണ്ട്. അതുകൊണ്ടു തന്നെ വിവാദമൊഴിവാക്കാന്‍ ഫ്രെയിമിന്റെ തുക ലെന്‍സില്‍ ഉള്‍പ്പെടുത്തിയതാണെന്നാണ് ആക്ഷേപം. കണ്ണട വാങ്ങിയതിന്റെ ബില്‍ പുറത്തുവിടാത്തതും സംശയത്തിന് ഇട നല്‍കുന്നുണ്ട്. മന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണട വിവാദത്തില്‍പ്പെട്ടത് ചെലവുചുരുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്ന ഇടത് സര്‍ക്കാറിന് തലവേദനയായിരിക്കയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top