Football

ഐഎസ്എല്‍ തോല്‍വി; അരിശം തീര്‍ത്ത് പൂണെ ആരാധകര്‍

പുണെ: ഐ.എസ്.എല്ലിലെ പരാജയത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് പൂണെ ആരാധകരുടെ മര്‍ദ്ദനം. കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി മഞ്ഞ ജഴ്സിയണിഞ്ഞെത്തിയ ആരാധകരാണ് ശ്രീ ശിവഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സില്‍ വെച്ച് ആക്രമിക്കപ്പെട്ടത്.

ആദ്യ ഗോള്‍ നേടി ബ്ലാസ്റ്റേഴ്സ് മുന്നിട്ടുനില്‍ക്കുന്നതിനിടെ തന്നെ സ്റ്റേഡിയത്തിനകത്ത് വെച്ച് പുണെ ആരാധകര്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കെതിരെ തിരിഞ്ഞിരുന്നു. ഇരുടീമുകളുടെയും ആരാധകര്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും പിന്നീട് കൈയേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു.

സ്റ്റേഡിയത്തിനകത്തെ തര്‍ക്കം തീര്‍ന്നെങ്കിലും മത്സരശേഷമെത്തിയ ഒരുകൂട്ടം പുണെ ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്തുവെച്ച് ബ്ലാസ്റ്റേഴ്സ് ആരാധകരെ വളഞ്ഞിട്ട് മര്‍ദിച്ചു. സംഭവത്തില്‍ ചിലര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top