Breaking News

ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്യുമെന്ന് കെജ്‌രിവാൾ;വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി:ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്യുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അതേ സമയം ഡൽഹിയിലെ ജനങ്ങളോട് വോട്ട് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു.

70 സീറ്റുകളിലേക്കു നടക്കുന്ന വോട്ടെടുപ്പ് തുടങ്ങി കഴിഞ്ഞു. ത്രികോണ മല്‍സരം നടക്കുന്ന 70 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റുകളും മല്‍സരിക്കുന്നുണ്ട്. എന്നാല്‍ ബിജെപി 67 സീറ്റുകളിലും സഖ്യകക്ഷികളായ ജെഡിയു രണ്ട് സീറ്റുകളിലും എല്‍ജെപി ഒരു സീറ്റിലുമാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് 66 സീറ്റിലും യുപിഎ ഘടകകക്ഷിയായ ആര്‍ജെഡി നാല് സീറ്റുകളിലാണ് മല്‍സരിക്കുന്നത്.വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top