ഹാദിയകേസ് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹാദിയയ്ക്ക് തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഹാദിയയെ സംരക്ഷിക്കാനുള്ള അവകാശം പിതാവിന് മാത്രമല്ല. എന്‍ഐഎ അന്വേഷണം ആവശ്യമാണോയെന്ന് പരിശോധിക്കും. 24 വയസുള്ള പെണ്‍കുട്ടിക്ക് സ്വന്തം ജീവിതം തെരഞ്ഞെടുപ്പിനുള്ള അവകാശമുണ്ട്. ആവശ്യമെങ്കില്‍ ഹാദിയയ്ക്ക് കസ്റ്റോഡിയനെ നിയമിക്കുമെന്നും കോടതി വ്യക്തമാക്കി.
ഹാദിയയ്ക്ക് തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി
By
October 3, 2017 6:19 am