വിപ്ലവ നായകന് ചെഗുവേരയുടെ അമ്പതാം രക്തസാക്ഷിദിനവുമായി ബന്ധപ്പെട്ട് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നതിനെ ചൊല്ലി ബൊളീവിയയില്‍ സര്‍ക്കാരും മുന്‍ സൈനിക ഉദ്യോഗസ്ഥരും തമ്മില്‍ കലഹം. അടുത്തയാഴ്ച വിദേശ അതിഥികളുടെ സാന്നിധ്യത്തില്‍ പരിപാടി സംഘടിപ്പിക്കാന്‍ ബൊളീവിയന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ചെഗുവേരയോടുള്ള സ്മരണാര്‍ഥം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് മുന്‍ സൈനികര്‍.
ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ചെഗുവേരയുടെ സേനയ്ക്കെതിരെ പോരാടിയ മുന്‍ സൈനികരുടെ വക്താവ് മരിയോ മൊറീന പറഞ്ഞു. വീരമൃത്യു വരിച്ച ബൊളീവിയക്കാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. ക്യൂബന്‍ ഗറില്ലകളോട് എങ്ങിനെയാണ് ആദരവ് പ്രകടിപ്പിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ മുന്‍ സൈനികരും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.