ഷെഫിന് ജഹാനുമായുള്ള വിവാഹം സുപ്രീംകോടതി ശരിവെച്ചതോടെ തനിക്ക് സ്വാതന്ത്രം കിട്ടിയെന്ന് ഹാദിയ. കൂടെ നിന്നാ എല്ലാവര്ക്കും നന്ദി പറയുന്നതായും കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലെത്തിയ ശേഷം ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്മാന് പി. അബൂബക്കറെ സന്ദര്‍ശിക്കാനാണ് ഹാദിയയും ഭര്‍ത്താവ് ഷെഫിന് ജഹാനും കോഴിക്കോട്ടെത്തിയത്. സുപ്രീം കോടതി വരെ പോയി കേസ് നടത്താനുള്ള എല്ലാ സഹായങ്ങളും ചെയ്തുതന്നതു പോപ്പുലര്‍ ഫ്രണ്ടാണെന്നും ജമാ അത്ത് ഇസ്ലാമി, തര്‍ബിയത്ത് ഉല് ഇസ്ലാം എന്നീ മുസ്ലിം സംഘടനകളെ സമീപിച്ചെങ്കിലും സഹായിച്ചില്ലെന്നും ഹാദിയ പറഞ്ഞു.
ഭരണഘടന നല്കുന്ന മൗലീകാവകാശമാണ് ഇഷ്ടമുള്ള മതം സ്വീകരിക്കുക എന്നത്. പക്ഷെ താന്‍ മതം മാറാനായി ഇറങ്ങിപുറപ്പെട്ടപ്പോള്‍ അതേ മതത്തില്‍ പെട്ട പല സംഘടനകള്‍ക്ക് പോലും തന്നെ സഹായിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്നും ഹാദിയ പറഞ്ഞു. കോളജിലേക്കു മടങ്ങിപ്പോകുന്നതിനു മുന്‍പു വിശദമായി മാധ്യമങ്ങളെ കാണുമെന്നും ഹാദിയ അറിയിച്ചു.