അമേരിക്കയില്‍ നിന്ന് ഇന്ത്യ ആദ്യമായി ഇറക്കുമതി ചെയ്യുന്ന ക്രൂഡോയില്‍ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ചരക്കുകപ്പല്‍ ഒക്ടോബര്‍ രണ്ടിന് ഇന്ത്യയിലെത്തും. ഏകദേശം 20 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഇന്ത്യയിലേക്കെത്തുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ക്രൂഡ് ഓയില്‍ എത്തുന്നത്. അടുത്ത മാര്‍ച്ച് വരെ ഇതേപോലെ എട്ട് കപ്പലുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് വേണ്ടി മാത്രമായി എത്തുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അമേരിക്കന്‍ ക്രൂഡോയില്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തും
By
September 30, 2017 5:34 am