തമിഴ്നാട്, മേഘാലയ, അരുണാചല്‍ പ്രദേശ്, ആസാം, ബീഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവടങ്ങളില്‍ 6 പുതിയ ഗവര്‍ണമാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചത്. നിലവിലെ ആസാം ഗവര്‍ണര്‍ ആയ ബന്‍വാരി ലാല്‍ പുരോഹിതിനെ തമിഴ്നാട് ഗവര്‍ണറായി നിയമിച്ചു. ബി ഡി മിശ്രയെ അരുണാചല്‍ പ്രദേശിലും ബീഹാറില്‍ സത്യപാല്‍ മാലികിനെയും ആസാമില്‍ ജഗദീഷ് മുഖിയെയും ഗവര്ണമാരായി നിയമിച്ചു. ഗംഗാ പ്രസാദിനാണ് മേഘാലയ ഗവര്‍ണറുടെ ചുമതല നല്‍കിയിരിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്റ്റനന്റ് ഗവര്‍ണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിയേയും നിയിച്ചിട്ടുണ്ട്.
അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണമാരെ നിയമിച്ചു
By
September 30, 2017 5:40 am