രാജ്യാന്തര എണ്ണ വില 10 മാസത്തെ കുറഞ്ഞ നിരക്കിലെത്തി. ബാരലിന് 62.50 ഡോളര്‍ വരെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില. സാമ്പത്തിക മാന്ദ്യമാണ് ക്രൂഡ് ഓയിലിന്റെ വില ഇത്രയധികം കുറയാനുള്ള പ്രധാന കാരണം.
എണ്ണയുടെ ഉത്പാദനം കൂടിയതാണ് വില കുറയാനുള്ള രണ്ടാമത്തെ കാരണമായി ഉത്പാദന രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് അറിയിക്കുന്നത്. ഉത്പാദന നിയന്ത്രണത്തെക്കുറിച്ച് ഗൗരവമായി ഒപെക് ആലോചിച്ച് വരികയാണ്.