ക്രൂഡ് ഓയില്‍ വില ഭാവിയില്‍ വര്‍ധിക്കാനും ബാരലിന് 75 ഡോളറില്‍ കുറച്ച് കാലം നിലനില്‍ക്കുമെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി (ഐ.ഇ.എ) മുന്നറിയിപ്പ് നല്കുന്നു.
ഇറാനെതിരെയുള്ള ഉപരോധവും വെനിസുലയുടെ എണ്ണയുല്‍പ്പാദനം കുറഞ്ഞതുമാണ് ക്രൂഡ് ഓയില്‍ വില വര്‍ധിക്കുവാനുള്ള പ്രധാന കാരണം. ഈ വര്‍ഷം അവസാനത്തോടെ ക്രൂഡ് ഓയിലിന്റെ സപ്ലൈ കുറയും. ഇതോടെ ബാരലിന് 80 ഡോളറായി ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കാന്‍ എല്ലാ സാധ്യതയും നിലനില്ക്കുന്നുന്നെന്നാണ് ഐ.ഇ.എ വക്താക്കള്‍ വിശദീകരിക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങളുടെ ഡിമാന്റ് വലിയ തോതില്‍ ഇപ്പോള്‍ വര്‍ധിക്കുകയാണ്. ഏകദേശം 1.5 ദശലക്ഷം ബാരലിന്റെ പ്രതിദിന ഡിമാന്റാണ് കണക്ക് കൂട്ടുന്നത്.