Kerala

ഇറാന്‍ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങാന്‍ മടിക്കുന്നു ; എണ്ണവില കുതിച്ചുയരും

നവംബര്‍ മാസത്തോടെ ഇറാനെതിരെയുള്ള ഉപരോധം ശക്തമാകുന്നതോടെ എണ്ണവില കുതിച്ചുയരും. ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം എന്നീ കമ്പനികള്‍ ഒക്ടോബര്‍ മാസം വരെയുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഓഡര്‍ അനുമതി മാത്രമാണ് ഇറാന്‍ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. തുടര്‍ന്നുള്ള ഓര്‍ഡര്‍ സംബന്ധിച്ച് യാതൊരു നിര്‍ദേശവും ഇതുവരെ ഉണ്ടായിട്ടില്ല.

ഇറാനില്‍ നിന്ന് 57,000 ബാരല്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇക്കൊല്ലം ഇറക്കുമതി ചെയ്തിരിക്കുന്നത്. ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം എണ്ണ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എണ്ണ ഉത്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപെക് , ഉത്പാദനം വര്‍ധിപ്പിക്കില്ലെന്ന് ഉറപ്പിച്ചതോടെ ക്രൂഡ് ഓയിലിന് താമസിയാതെ വലിയ വിലവര്‍ധവുണ്ടാകും. ഈ സാഹചര്യത്തില്‍ എണ്ണവില ബാരലിന് 110 ഡോളര്‍ എന്ന നിലയിലെത്തിയാലും അതിശയപ്പെടാനില്ല.

ഇന്ത്യ അടുത്ത കാലത്ത് അമേരിക്കയോട് കൂടുതല്‍ ചായ്‌വ് പ്രകടിപ്പിക്കുന്നതിനാല്‍ ഇറാന്‍ ഉപരോധത്തെ പരോക്ഷമായെങ്കിലും പിന്തുണയ്ക്കാനാണ് സാധ്യത. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാവും ഇതുണ്ടാക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top