കേരളവും ബംഗാളും ജിഹാദികളുടെ കേന്ദ്രങ്ങളാണെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ വിജയദശമി ദിന പ്രസംഗത്തിലാണ് കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ക്കെതിരേ ഭാഗവത് ആരോപണമുന്നയിച്ചത്. ഗോരക്ഷയുടെ പേരില്‍ നിരവധി മുസ്ലിങ്ങള്‍ക്കു ജീവന് നഷ്ടപ്പെട്ടതായും ഇത് അപലപനീയമാണെന്നും ഭാഗവത് പറഞ്ഞു.
ബംഗാളിലെയും കേരളത്തിലെയും സ്ഥിതി നമുക്കറിയാം. ജിഹാദി ശക്തികള്‍ ഈ സംസ്ഥാനങ്ങളില്‍ പ്രബലമാണ്. ഇതിനെതിരേ സര്‍ക്കാരുകള്‍ നടപടിയെടുക്കുന്നില്ല. ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റത്തിന്റെ പ്രശ്നങ്ങള്‍ നിലനില്ക്കുമ്പോള് തന്നെയാണ് രോഹിംഗ്യകളുടെ പ്രശ്നവും ഉയര്‍ന്നുവരുന്നത്. ദേശീയ സുരക്ഷകൂടി കണക്കിലെടുത്തു മാത്രമേ രോഹിംഗ്യകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.