Home app

കോടതി നിര്‍ദേശം കാറ്റില്‍ പറത്തി ; ബാങ്ക് ഗ്യാരന്റി നല്‍കിയെല്ലെന്ന് പറഞ്ഞ് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ 32 വിദ്യാര്‍ത്ഥികളെ പുറത്താക്കി

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ 32 വിദ്യാര്‍ത്ഥികളെ പുറത്താക്കി. ബാങ്ക് ഗ്യാരന്റി നല്‍കിയെല്ലെന്ന കാരണം പറഞ്ഞാണ് ഇവരെ പുറത്താക്കിയത്. ബാങ്ക് ഗ്യാരന്റി നല്‍കാതെ ഇനി ക്ലാസില്‍ കയറേണ്ടെന്നാണ് ഇവര്‍ക്ക് കോളേജ് മാനേജ്‌മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് ലക്ഷം രൂപ അടിസ്ഥാന ഫീസും ആറ് ലക്ഷം രൂപ ബോണ്ടായി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ബാങ്ക് ഗ്യാരന്റിയുടെ പേരില്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടക്കരുതെന്ന് മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശങ്ങളെയെല്ലാം കാറ്റില്‍ പറത്തിയീണ് മാനേജ്‌മെന്റിന്റെ നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top