നാല് മെഡിക്കല്‍ കോളേജുകളിലെ പ്രവേശനാനുമതി റദ്ദാക്കി. സുപ്രീം കോടതിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. 550 മെഡിക്കല്‍ സീറ്റുകളിലെ പ്രവേശനമാണ് റദ്ദാക്കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനാലാണ് വിധി.
പാലക്കാട് പികെ ദാസ്, വയനാട് ഡിഎം, തൊടുപുഴ അല്‍ അസര്‍, വര്‍ക്കല എസ് ആര് എന്നീ കോളേജുകള്‍ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ വിധി.
ഓരോ കോളേജിന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷമാണ് ഹൈക്കോടതി ഉത്തരവ് തള്ളി പ്രവേശന നടപടികള്‍ സുപ്രീം കോടതി റദ്ദാക്കിയത്.