Ernakulam

യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്

യാത്രക്കാരായ യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് മരട് പോലീസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. യുവതികളുടെ പരാതിയിലുള്ള നിയമാനുസൃത നടപടി മാത്രമാണ് ഇതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് വൈറ്റിലയില്‍വെച്ച് കുമ്പളം സ്വദേശിയായ ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡ്രൈവറെ മര്‍ദ്ദിച്ച സ്ത്രീകളെ നാട്ടുകാര്‍ തടഞ്ഞുവച്ചാണ് പോലീസിന് കൈമാറിയത്. പൊലീസ് കേസെടുത്ത് ഇവരെ വിട്ടയക്കുകയായിരുന്നു.

തങ്ങള്‍ വിളിച്ച ഷെയര്‍ ടാക്‌സിയില്‍ മറ്റൊരാള്‍ ഉള്ളതിനാല്‍ അയാളെ പുറത്തിറക്കണമെന്നായിരുന്നു സ്ത്രീകളുടെ ആവശ്യം. എന്നാല്‍ അയാളാണ് ആദ്യം കയറിയതെന്നും അതിനാല്‍ ഇറക്കിവിടാന്‍ പറ്റില്ലെന്നും ഡ്രൈവര്‍ പറഞ്ഞു. ഇതോടെ യുവതികള്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top