കാസര്‍ഗോഡ് പാണത്തൂരില്‍ കാണാതായ മൂന്നു വയസുകാരി സനാ ഫാത്തിമയുടെ മൃതദേഹം നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ചന്ദ്രഗിരി പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു.
അഗ്നിശമനസേനയും പോലീസും എല്ലാ സജ്ജീകരണങ്ങളോടെയും കഴിഞ്ഞ ആറ് ദിവസവും തെരച്ചില്‍ നടത്തിയിട്ടും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ മരത്തിന്റെ ചില്ലയില്‍ തട്ടിക്കിടന്ന നിലയില്‍ സ്ഥലത്ത് നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ പുഴയില്‍ നാട്ടുകാര്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.