Home app

രാജ്യത്ത് വീണ്ടും അന്ധകാരം തലപൊക്കുന്നു; സോണിയ ഗാന്ധി

രാജ്യത്ത് വീണ്ടും അന്ധകാരം തലപൊക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യയിലെ മതേതര മൂല്യങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും സ്വതന്ത്ര ചിന്താഗതികള്‍ക്കും ഇത്തരം കറുത്ത ശക്തികള്‍ ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. വീണ്ടും ഒരു സ്വാതന്ത്ര്യ സമരപോരാട്ടം അനിവാര്യമായിരിക്കുകയാണെന്നും സോണിയ പറഞ്ഞു. ബിജെപിയെ ഉന്നംവെച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷയുടെ വാക്കുകള്‍.

വിദ്വേഷവും പകയുമാണ് ഇന്ന് രാജ്യത്തുള്ളത്. ജനാധിപത്യരീതിയിലുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സ്ഥാനമില്ലാതായിരിക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75 ാം വാര്‍ഷിക ദിനത്തില്‍ ലോക്‌സഭയില്‍ സംസാരിക്കവെയാണ് സോണിയ ബിജെപിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ പരോക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top