കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ആറര ലക്ഷം രൂപ കവര്‍ന്ന പ്രതികളെ പിടികൂടി. ആലുവ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആലുവ ദേശം കാലടി റോഡിലെ പുറമ്പോക്കില്‍ നിന്ന് ലോക്കറടക്കം മുഴുവന്‍ തുകയും പോലീസ് കണ്ടെടുക്കുകയും ചെയ്തു.
ആലുവ കുന്നത്തേരി സ്വദേശികളായ മിഷാല്‍, എബിന്, മുഹമ്മദ് റയിസ്, സഹല്‍ എന്നിവരാണ് പിടിയിലായത്. പ്രതികളെല്ലാം 20 വയസില്‍ താഴെ പ്രായമുള്ളവരാണ്. പമ്പില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാക്കളെ കുറിച്ച് സൂചന ലഭിച്ചത്.