തൃശൂര്‍ നഗരത്തില്‍ പോലീസിനെ കണ്ട് പേടിച്ചോടിയ കോട്ടയം ചിങ്ങവനം പോളച്ചിറ കാഞ്ഞിരത്തറ സാബുവിന്റെ മകന് സജിന്‍ കിണറ്റില്‍ വീണ് മരിക്കാനിടയായ സംഭവത്തില്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. സജിനെ കാണാനില്ലെന്ന പരാതി പ്രകാരമാണ് കേസെടുത്തത്. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന കാര്യമാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുകക്ള് കോട്ടയത്തേക്ക് കൊണ്ടു പോയി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പ്ലസ്ടു പഠനം കഴിഞ്ഞ് പാര്ട്ടെം ജോലിക്കായാണ് സജിനും കൂട്ടുകാരും തൃശൂരിലെത്തിയത്. രാത്രി മുറിയെടുത്തതിനുശേഷം കൂട്ടുകാരുമായി ഭക്ഷണം കഴിക്കാന്‍ ചെട്ടിയങ്ങാടിയില്‍ വന്ന് മടങ്ങുന്നതിനിടെ ഭിന്നലിംഗക്കാരായ സംഘം യുവാക്കളുമായി തര്‍ക്കിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതിനിടെ പോലീസ് വന്നപ്പോള്‍ പേടിച്ച് സജിനും കൂട്ടുകാരും ഓടുകയായിരുന്നുവെന്ന് സുഹൃത്ത് പോലീസിനോട് പറഞ്ഞിരുന്നു. രാത്രിയായിട്ടും സജിനെ കാണാതായതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സജിന്‍ ഓടി മറയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഈ ഭാഗത്ത് പരിശോധിച്ചപ്പോഴാണ് കിണറില്‍ മൃതദേഹം കണ്ടെത്തിയത്.