വ്യവസായി വി.എം. രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തി. മലബാര്‍ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് നടപടി.
ഒന്‍പതു വര്‍ഷത്തേക്ക് ഫ്ളൈ ആഷ് നല്കാന് മലബാര്‍ സിമന്റ്സുമായി രാധാകൃഷ്ണന്റെ സ്ഥാപനമായ എആര്‍കെ വുഡ് ആന്‍ഡ് മെറ്റല്‍സ് കരാറുണ്ടാക്കിയിരുന്നു. നാലു വര്‍ഷത്തിനുശേഷം അതിന് കെട്ടിവെച്ച ബാങ്ക് ഗാരണ്ടി തുക പലിശസഹിതം പിന്‍വലിച്ചു. ബാങ്ക് ഗാരണ്ടിയും പലിശയുമുള്‍പ്പെടെ 52.45 ലക്ഷം രൂപ പിന്‍വലിച്ചത് മലബാര്‍ സിമന്റ്സിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.