തലസ്ഥാനത്ത് പാളയം ലെനിന് നഗറില്‍ ഓട്ടോറിക്ഷ കത്തിച്ച നിലയില്‍ കണ്ടെത്തി. രാജന് എന്നയാളുടെ ഓട്ടോയാണ് കത്തിച്ചത്. വീടിനുമുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോ അര്‍ധരാത്രിയിലാണ് കത്തിച്ചതെന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുമായി ഇതിന് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.