Breaking News

അയല്‍വാസി തീ കൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: കിളിമാനൂരില്‍ അയല്‍വാസി തീ കൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. മുടപുരം സ്വദേശി പ്രഭാകരപിള്ളയാണ് മരിച്ചത്.ഭാര്യ വിമല കുമാരിയും ഗുരുതരാവസ്ഥയിലാണ്. അയല്‍വാസിയായ ശശിയാണ് ദമ്ബതികളെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയത്. പെട്രോള്‍ ഒഴിച്ച പനപ്പാംകുന്ന് സ്വദേശി ശശിക്കും സാരമായി പൊള്ളലേറ്റു. സാമ്ബത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മടവൂര്‍ കൊച്ചാലംമൂടിലുള്ള പ്രഭാകരപിള്ളയുടെ വീട്ടിലേക്ക് ശശി ഒരു ക്യാനില്‍ പെട്രോളുമായി എത്തുകയായിരുന്നു. ഇയാളും വീട്ടുകാരും തമ്മില്‍ വാക് തര്‍ക്കം ഉണ്ടാകുകയും കൈയില്‍ കരുതിയ പെട്രോള്‍ ദമ്ബതികളുടെ മേലേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. മൂവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 

വിരമിച്ച സൈനികാനാണ് ശശി. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top