Latest News

ട്രോളുകൾ നിരോധിക്കണം,കേസെടുക്കണം, എങ്കിലേ കേരളം നല്ലൊരു നാടാകൂ; മുഖ്യമന്ത്രിയോട് ഗായത്രി സുരേഷിന്റെ അഭ്യർത്ഥന, വീഡിയോ

സമൂഹമാധ്യമങ്ങളിലെ ട്രോളുകളും കമന്റുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് നടി ഗായത്രി സുരേഷ്. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം മുഖ്യമന്ത്രിയോട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്. കേരളം നല്ലൊരു നാടാകാൻ ട്രോളുകൾ നിരോധിക്കണമെന്നാണ് ഗായത്രി പറയുന്നത്. താരത്തിന്റെ വാക്കുകൾ കേൾക്കാം.

ട്രോൾ അടിപൊളിയാണെന്ന് പറയാറുണ്ട്, പക്ഷേ എനിക്ക് അത്ര അടിപൊളിയായിട്ട് തോന്നുന്നില്ല. അടിച്ചമർത്തലാണ് അവിടെ സംഭവിക്കുന്നത്. ട്രോളെന്ന പേരിൽ വൃത്തികെട്ട കമന്റുകളാണ് കൂടുതലും. എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടാണ്. സാറിനെയും അദ്ദേഹത്തിന്റെ എല്ലാ ആശയങ്ങളെയും നടപടികളെയും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഈ വീഡിയോ സാറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സോഷ്യൽ മീഡിയ ജീവിതത്തെ ഭരിക്കുന്ന ഒരു കാലമാണ്. അതാണ് ലോകമെന്ന് നമ്മൾ വിശ്വസിക്കുന്നു.

“ലഹരിമരുന്നിൽ നിന്നും പണം ഉണ്ടാക്കുന്നത് നിയമ വിരുദ്ധമാണ്. അപ്പോൾ ട്രോളിലൂടെ പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ. ട്രോളിൽ വരുന്ന കമന്റുകൾ ഒരാളെ മാനസികമായി തളർത്തും, മെന്റലായിപ്പോകും. ഇത് ഞാൻ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്‌നമല്ല. നല്ല നാടാകാൻ ആദ്യം ട്രോളുകൾ നിരോധിക്കുക്കാനുള്ള നടപടി സാർ സ്വീകരിക്കണം. സോഷ്യൽ മീഡിയകളിലെ കമന്റ് സെക്ഷൻ ഓഫ് ചെയ്യണം. ഇതൊക്കെ സാദ്ധ്യമാണോ എന്നറിയില്ല. ഒന്നോ രണ്ടോ ലക്ഷം വരുന്ന അത്തരത്തിലുള്ളവർ വളർന്നുകൂട എന്നാണ് ഞാൻ ചിന്തിക്കുന്നത്. അവർക്ക് കേരളം തന്നെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ട്രാഫിക് സിനിമയിൽ പറയുന്ന പോലെ ഇപ്പോൾ പിന്തുണച്ചില്ലെങ്കിൽ മറ്റേതൊരു ദിവസം പോലെയും ഇതും കടന്നുപോകും. നിങ്ങളിൽ ഒരാൾ എന്നെ സപ്പോർട്ട് ചെയ്‌താൽ സമൂഹത്തിൽ വലിയ മാറ്റം കൊണ്ടുവരാം. 

1 Comment

1 Comment

  1. Thomas P Thomas

    November 23, 2021 at 6:53 pm

    You think you are genius but we saw how you reacted with pride.
    please don’t lose your value as you did through many news channels.
    Please don’t justify your mistakes.
    All the best for your career ahead.

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top