തിരുവനന്തപുരം:പേരൂർക്കട ദത്ത് വിവാദത്തിൽ ഡിഎൻഎ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി. മൂന്നുപേരുടെയും പരിശോധനാഫലം പോസിറ്റീവ് ആണ്. പരിശോധന ഫലത്തിൻ്റെ റിപ്പോർട്ട് സിഡബ്ല്യുസി കോടതിയിൽ സമർപ്പിക്കും.
അതേസമയം കുഞ്ഞ് തന്റേതെന്ന സൂചന ലഭിച്ചതായി അനുപമ. ഡിഎൻഎ ഫലം അനുകൂലമാണെന്നാണ് കിട്ടിയ വിവരം. ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്നും അനുപമ പറഞ്ഞു.