Latest News

കാറിലെ യോഗത്തിന് ശേഷം പാന്റിടാന്‍ മറന്നു പോയവള്‍, തനിക്കെതിരെ വന്ന മോശം ട്രോളിന് നല്‍കിയ മറുപടി വ്യക്തമാക്കി രാകുല്‍

ബോളിവുഡിലും തെലുങ്കിലും സ്വന്തമായി ഒരു ഇടം കണ്ടെത്തിയ നടിയാണ് രാകുല്‍ പ്രീത് സിംഗ്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും താരം ഇരയാകേണ്ടി വന്നിട്ടുണ്ട്‌. ട്രോളുകള്‍ പലപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ടെന്ന് താരം വ്യക്തമാക്കി. തനിക്കെതിരെ വന്ന ഒരു മോശം ട്രോളിന് കൊടുത്ത മറുപടിയെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് താരം. ”കാറിലെ യോഗത്തിന് ശേഷം പാന്റിടാന്‍ മറന്നു പോയവള്‍” എന്നായിരുന്നു ട്രോള്.

”നിങ്ങളുടെ അമ്മ കാറില്‍ ധാരാളം യോഗങ്ങള്‍ നടത്തുന്നുണ്ടാകും എന്ന് എനിക്ക് തോന്നുന്നു, അതിനാല്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ ഒരു വിദഗ്ദ്ധനാകും. ഈ യോഗങ്ങളെ കുറിച്ചല്ലാതെ സെന്‍സുള്ള കാര്യങ്ങള്‍ പറഞ്ഞു തരാന്‍ അമ്മയോട് പറയൂ. ഇതുപോലുള്ള ആളുകളുള്ള കാലത്തോളം സ്ത്രീകള്‍ക്ക് സുരക്ഷിതരായിരിക്കാന്‍ കഴിയില്ല, സമത്വത്തെയും സുരക്ഷയെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത് സഹായിക്കില്ല” എന്നായിരുന്നു തന്റെ മറുപടിയെന്ന് രാകുല്‍ പറഞ്ഞു.

 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top