ഇന്നാണ് ബോളിവുഡ് കാത്തിരുന്ന ദിവസം. താര സുന്ദരി സോനം കപൂറും ആനന്ദ് അഹൂജയുമായുള്ള വിവാഹം സിഖ് മതാചാര പ്രകാരം ഇന്ന് നടക്കും. ബാന്ദ്രയിലെ ബംഗ്ലാവില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ചുവന്ന ലഹങ്കയില്‍ തിളങ്ങുന്ന സുന്ദരിയായ സോനവും സ്വര്‍ണ നിറത്തിലുള്ള ഷെര്‍വാണിയില്‍ ആനന്ദും.
ലെഹങ്കയ്ക്കൊപ്പം ട്രെഡീഷണല്‍ ആന്റിക് ആഭരണങ്ങള്‍ കൂടി ചേര്‍ന്നതോടെ സോനം വിവാഹ വേദിയില്‍ അതി സുന്ദരിയായി. ഇന്ന് രാവിലെ 11 മണിക്കും 12.30 ഇടയിലാണ് വിവാഹ ചടങ്ങുകള്‍. വിവാഹത്തിന് ശേഷം വൈകുന്നേരം പാര്‍ടിയും സംഘടിപ്പിച്ചിട്ടുണ്ട്.