പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും അടുത്തയാഴ്ച്ച വിജിലന്‍സ് ചോദ്യം ചെയ്യും. മുന്‍ മന്ത്രിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കിട്ടിയെന്ന് വിജിലന്‍സ്. ആര്‍ബിഡിസികെ മുന്‍ അസി. ജനറല്‍ മാനേജറുടെ നിയമനത്തിലും ചട്ടം ലംഘിച്ചു. ഒഴിവിന് പരസ്യം നല്‍കാതെയും അഭിമുഖം നടത്താതെയും നിയമനം. ആര്‍ബിഡിസികെ മുന്‍ എംഡി മുഹമ്മദ് ഹനീഷിനെയും ഉടന്‍ ചോദ്യം ചെയ്യും.
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും
By
February 8, 2020 11:52 am