ആലപ്പുഴ: ജിഎസ്ടി നഷ്ടപരിഹാരം എന്ന് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയാത്തത് നിഷേധാത്മക സമീപനമാണെന്ന് തോമസ് ഐസക്. കേരളം ഒത്തുതീര്‍പ്പിനില്ലെന്നും ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തോമസ് ഐസക് ആരോപിച്ചു. സംസ്ഥാനങ്ങളുടെ അവകാശങ്ങളെല്ലാം കവര്‍ന്നെടുക്കുന്ന നിയമങ്ങളാണ് കേന്ദ്രം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ജിഎസ്ടി കൗണ്‍സില്‍ ഉടന്‍ വിളിക്കണം. അതിന് പാര്‍ലമെന്റ് സമ്മേളനം തീരുംവരെ കാത്തിരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി കുടിശിക: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി തോമസ് ഐസക്
By
December 5, 2019 5:00 pm