Breaking News

മുന്‍ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന് ഇഡിയുടെ നോട്ടീസ്

കൊച്ചി:മുന്‍ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു.കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ആണ് നോട്ടീസ്.ചൊവ്വാഴ്‌ച രാവിലെ 10ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡി. ജോയിന്റ് ഡയറക്ടറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കിഫ്ബിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയര്‍മാന്‍ ധനമന്ത്രി തോമസ് ഐസകും ആയിരുന്നു. വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് തോമസ് ഐസകിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച്‌ വിദേശത്ത് നിന്നും പണം സ്വീകരിച്ചെന്ന പരാതിയിലാണ് ഇ.ഡിയുടെ അന്വേഷണം. കഴിഞ്ഞ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിനിടെ കിഫ്ബി സി.ഇ.ഒ, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവരെ നോട്ടീസ് അയച്ചു വരുത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top