കേന്ദ്രത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നുവെന്ന് തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വായ്പയായി കിട്ടേണ്ടത് 10,233 കോടിയായിരുന്നു. എന്നാല്‍ 1900 കോടി മാത്രമാണ് കിട്ടിയത്. ഗ്രാന്റുകള്‍ വെട്ടിക്കുറച്ചെന്നും ആരോപണം. കേന്ദ്ര നികുതിയുടെ വിഹിതമായി കിട്ടേണ്ടത് 6800 കോടി. എന്നാല്‍ 4524 കോടിയേ കിട്ടൂവെന്ന് കേന്ദ്രം പറയുന്നു. 2019 ലെ പ്രളയ ദുരിതാശ്വാസത്തില്‍ നിന്നും കേരളത്തെ മാറ്റി നിര്‍ത്തുന്നുവെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നു; വിമര്‍ശനവുമായി തോമസ് ഐസക്
By
January 9, 2020 3:20 pm