ഫ്ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീഴുന്ന കുഞ്ഞിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ദാമന്‍ ദ്യുവിലാണ് സംഭവം. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം രണ്ട് വയസുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു.
#WATCH Daman and Diu: A 2-year-old boy who fell from 3rd floor of a building was saved by locals, yesterday, in Daman. No injuries were reported. pic.twitter.com/bGKyVgNhyM
— ANI (@ANI) December 3, 2019
കുഞ്ഞ് വീഴുന്നത് കണ്ട് ഓടിക്കൂടിയ ആളുകളുടെ കൈകളിലേക്കാണ് രണ്ട് വയസ്സുകാരന് വീണത്. കുഞ്ഞിനെ കയ്യിലേറ്റുവാങ്ങിയ ആള് നിലത്തുവീഴുന്നത് വീഡിയോയില്‍ കാണാം. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന് യാതൊരുവിധ പരിക്കുകളുമില്ല.