ദില്ലി: ഒഴുക്കോടെ ഇംഗ്ലീഷ് പറയുക, അത് അത്ര എളുപ്പമല്ല പലര്‍ക്കും. എന്നാല്‍ ചുമ്മാ പച്ചവെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ദാദിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്. ഗാന്ധിജിയെ കുറിച്ചാണ് ഈ ദാദി സംസാരിക്കുന്നത്. ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഗാന്ധിയെ കുറിച്ചുള്ള ഈ വൃദ്ധയുടെ ഇംഗ്ലീഷ് വീഡിയോ വൈറലായിരിക്കുന്നത്.ഗാന്ധിജി ജനിച്ചത് എന്നാണെന്ന് തുടങ്ങിയ കാര്യങ്ങളാണ് അവര്‍ നല്ല ഒഴുക്കന്‍ ഇംഗ്ലീഷില്‍ പറയുന്നത്. മുസ്ലീങ്ങളേയും ഹിന്ദുക്കളേയും അദ്ദേഹം ഒരു പോലെ കണ്ടിരുന്നുവെന്നും അദ്ദേഹം ലോകത്തിലെ തന്ന മഹാനായ വ്യക്തിയാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ സ്പോക്കണ് ഇംഗ്ലീഷ് വീഡിയോയ്ക്ക് എത്ര മാര്‍ക്ക് എന്നാണ് ചിലര്‍ കുറിച്ചത്. ശശി തരൂരിന് ഒരു ശക്തയായ എതിരാളി എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. തരൂര്‍ തന്നെ ഇവരുടെ ഇംഗ്ലീഷിന് മാര്‍ക്ക് നല്‍കണമെന്നായിരുന്നു മറ്റ് ചിലര്‍ കുറിച്ചത്.
How many marks out of 10 for the old lady for this spoken English Test? pic.twitter.com/QmPSEd4o0L
— Arun Bothra (@arunbothra) March 1, 2020
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx