Latest News

‘നഴ്സറിയില്‍ പോകണം ടീച്ചറെ കാണണം’; വൈറലായി കുട്ടിക്കരച്ചില്‍


സ്‌കൂളില്‍ പോകാതിരിക്കാന്‍ കരഞ്ഞ് വാശി പിടിക്കുന്ന കുട്ടികളാണ് ഏറെ. കുട്ടിത്തം നിറഞ്ഞ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇപ്പോഴിതാ നിറമിഴികളോടെയുള്ള ഒരു കുരുന്നിന്റെ ആഗ്രഹമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

‘നഴ്സറിയില്‍ പോകണം, ടീച്ചറെ കാണണം’ എന്നതാണ് ഈ കൊച്ചുകുട്ടിയുടെ ആഗ്രഹം. കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി അംഗന്‍വാടി മുതല്‍ 7-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. അതുകൊണ്ടുതന്നെ വേനല്‍ അവധി നേരത്തെ എത്തിയതില്‍ സന്തോഷിക്കുന്ന കുട്ടികളാണ് കൂടുതലും. എന്നാല്‍ ഇവര്‍ക്കിടയില്‍ വ്യത്യസ്തമാകുകയാണ് ഈ മിടുക്കി. നിരവധിപ്പേരാണ് ഈ വീഡിയോ സമൂഹൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. കുട്ടിയുടെ അമ്മയാണ് ഈ വീഡിയോ പകര്‍ത്തിയത്. സ്‌കൂളിന് അവധിയാണെന്ന് പറഞ്ഞ് അമ്മ കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെക്കിലും ടീച്ചറിനെ കാണണം എന്ന വാശിയിലാണ് കുഞ്ഞ്.

കുഞ്ഞുങ്ങൾക്ക് ഇത്രയും ആത്മബന്ധമുള്ള റ്റീച്ചർ ആരാണാവോ……

Posted by Jayachandran Mundela on Sunday, March 15, 2020

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top