ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ കടത്തുകാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. ചിറമൂല ലക്ഷ്മിവിള വീട്ടില്‍ സതീശനാണ് (59) മരിച്ചത്. അവനവന്‍ചേരി മുള്ളിയന്‍ കടവിന് സമീപത്ത് പുഴയിലാണ് മൃതദേഹം കണ്ടത്. അരയില്‍ ചാക്ക് കെട്ടിവച്ച നിലയിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് ആറ്റിങ്ങല്‍ പോലിസിനെ വിവരമറിയിച്ചു. രണ്ട് ദിവസത്തിന് മുമ്പ് സതീശനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
അരയില്‍ ചാക്കുകെട്ടിവെച്ച നിലയില്‍ കടത്തുകാരന്റെ മൃതദേഹം പുഴയില്‍
By
December 4, 2019 3:36 pm