Breaking News

പ്രിയദർശിനി രാംദാസായി തൃഷ?; ലൂസിഫര്‍ തെലുങ്ക് പതിപ്പ് ഇറങ്ങുന്നു


മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടികെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫര്‍. ഇപ്പോഴിതാ ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയാവുന്നത്.

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രം സൈര നരസിംഹ റെഡ്ഡിയുടെ പ്രൊമോഷന്‍ വേളയിലാണ് പ്രഖ്യാപിച്ചിരുന്നത്. മഞ്ജു അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസായി ആരെത്തുമെന്നായിരുന്നു ആരാധകര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നത്.

ഈ ചോദ്യത്തിനിതാ ഇപ്പോള്‍ ഉത്തരമായിരിക്കുകയാണ്. ഈ റോളില്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ തേജ തന്നെ നിര്‍മ്മിക്കുന്ന സിനിമ പ്രശസ്ത സംവിധായകന്‍ സുകുമാറാണ് ഒരുക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top