Kerala

നടി സനുഷയുടെ സഹോദരന്റെ പേരില്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കി നടികളെ വിളിക്കുന്നയാള്‍ പിടിയില്‍

കണ്ണൂര്‍: നടി സനുഷയുടെ സഹോദരനും ബാലനടനുമായ സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി നടികളെ മൊബൈലില്‍ വിളിച്ച് സംസാരിച്ചയാള്‍ പിടിയിലായി. മലപ്പുറം പൊന്നാനി സ്വദേശി രാഹുല്‍ (22) ആണ് പോലീസിന്റെ പിടിയിലായത്.

സനൂപിന്റെ പിതാവ് സന്തോഷ് ആണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. സഹോദരന്‍ വിളിച്ച് സംസാരിക്കുന്നതായും മറ്റു നടികളുടെ നമ്പര്‍ ചോദിക്കുന്നതായും സനുഷയോട് പല നടികളും പരാതിപ്പെട്ടിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. നടികളോട് അവരുടെ പല്ലുകളെക്കുറിച്ച് സംസാരിക്കുന്നത് ഇയാളുടെ ശീലമാണ്.

വാട്‌സാപ്പ് അക്കൗണ്ടില്‍ സനുഷയോടൊപ്പമുള്ള സനൂപിന്റെ ഫോട്ടോ പ്രൊഫൈല്‍ ആക്കിയിട്ടുള്ള ഇയാള്‍ രണ്ടുവര്‍ഷം മുമ്പ് മറ്റാരില്‍ നിന്നോ കൈക്കലാക്കിയ സിം ആണ് ഉപയോഗിക്കുന്നത്. മഞ്ജു പിള്ള, റിമി ടോമി തുടങ്ങിയവരെയാണ് അവസാനം വിളിച്ചത്. കണ്ണൂര്‍ ടൗണ്‍ സി.ഐ. പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ മലപ്പുറത്തെ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top