മുംബൈ: ബിസിസിഐ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ ഇന്ത്യന്‍ നായകന് ബിസിസിഐ പ്രസിഡന്റു സ്ഥാനത്തേക്ക് എത്തുന്നത്.
മുംബൈയില്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ യോഗമാണ് ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റാണ് ഗാംഗുലി. കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂര്‍ ആയിരുന്നു ഗാംഗുലിയുടെ പേര് നിര്‍ദ്ദേശിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കായിരുന്നു ഗാംഗുലിയെ ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ഗാംഗുലി അത് നിരസിച്ചിരുന്നു.