ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ വാലിദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ശക്തമായ സ്ഫോടനത്തില്‍ രണ്ടുനില കെട്ടിടം നിലംപൊത്തി. അപകടസ്ഥലത്ത് കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വീട്ടിനുള്ളില്‍നിന്ന് വലിയ സ്ഫോടന ശബ്ദവും പുകയും ഉയര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് കെട്ടിടം ഇടിഞ്ഞുവീണത്.
7 dead and 15 injured after a two-storey building collapsed following a cylinder blast at a home in Mohammadabad, Mau. Several feared trapped. More details awaited. pic.twitter.com/cFr7Q0pEr4
— ANI UP (@ANINewsUP) October 14, 2019