Breaking News

അരുണ്‍ ജെയ്റ്റ്‌ലിയുടെ പെന്‍ഷന്‍ കുറഞ്ഞ ശമ്പളമുള്ള രാജ്യസഭാ ജീവനക്കാര്‍ക്ക് നല്‍കണമെന്ന് കുടുംബം

അന്തരിച്ച മുന്‍കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പെന്‍ഷന്‍ രാജ്യസഭയിലെ ഏറ്റവും അത്യാവശ്യക്കാരായ ജീവനക്കാര്‍ക്ക് നല്‍കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം. അരുണ്‍ ജെയ്റ്റ്‌ലിയുടെ കുടുംബം ഇത് ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവിന് കത്ത് അയച്ചു.

അരുണ്‍ ജെയ്റ്റ്‌ലിയുടെ പെന്‍ഷന്‍ രണ്ട് പതിറ്റാണ്ടോളം സേവനം അനുഷ്ഠിച്ച രാജ്യസഭയിലെ ഏറ്റവും അത്യാവശ്യക്കാരായ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ സംഗീത ജെയ്റ്റ്‌ലിയുടെ കത്തില്‍ ആവശ്യപ്പെടുന്നത്. ജെയ്റ്റ്‌ലിയും ഇത് തന്നെയാകും ആഗ്രഹിക്കുന്നതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കത്തിന്റെ ഒരു പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിട്ടുണ്ട്. ഓഗസ്റ്റ് 24നാണ് അരുണ്‍ ജെയ്റ്റ്‌ലി എയിംസില്‍ വച്ച് മരിച്ചത്. നാല് തവണ രാജ്യസഭാംഗമായിരുന്ന ജെയ്റ്റ്‌ലി ധനകാര്യ വകുപ്പ് ഉള്‍പ്പെടെ കേന്ദ്രമന്ത്രിസഭയില്‍ സുപ്രധാനമായ പങ്കുകള്‍ വഹിച്ചു. രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top