തിരുവനന്തപുരം: പെൻഷൻ വാങ്ങാൻ ബാങ്കുകൾക്ക് മുന്നിൽ വലിയ തിരക്ക്. ദേശസാൽകൃത ബാങ്കുകൾക്കു ഉൾപെടെ മുന്നിലാണ് തിരക്ക്. 2 മാസത്തെ സാമുഹ്യ പെൻഷൻ വാങ്ങാൻ പ്രായമായവർ ആണ് കൂടുതലായി എത്തുന്നത്.നിയന്ത്രണം ലംഘിച്ച് മാസ്ക് ഉൾപെടെ ഇല്ലാതെ ആണ് തിരക്ക്.
പെൻഷൻ വിതരണം നിറുത്തി വയ്ക്കുന്നത് ഉൾപെടെ ചർച്ച ചെയ്ത് ഉടൻ തീരുമാനം എടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.