Breaking News

40 ടണ്‍ വെള്ളിയാഴ്ച്ചയെത്തും; ഉള്ളിയുടെ വില നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: ഉള്ളിയുടെ വില നിയന്ത്രണിക്കാന്‍ നടപടിയുമായി സംസ്ഥാന ഭക്ഷ്യവകുപ്പ്. 40 ടണ്‍ ഉള്ളി വെള്ളിയാഴ്ച്ച കേരളത്തിലെത്തിക്കും. നാഫെഡ് വഴി നാസിക്കില്‍നിന്നാണ് ഉള്ളി വാങ്ങുന്നത്. സ്‌പ്ലൈക്കോ വഴി വില്‍ക്കുക കിലോ 45 രൂപ നിരക്കിലാണ്. ഉള്ളിക്കിപ്പോള്‍ കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിലാണ് വിപണിവില. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ  ഉള്ളി എ​ത്തി​ക്കാ​നും ഭ​ക്ഷ്യ​വ​കു​പ്പ് ശ്ര​മി​ക്കു​ന്നു​ണ്ട്. പ്ര​മു​ഖ ഉള്ളി ഉ​ത്പാ​ദ​ക സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​ കാ​ര​ണം വി​ള​നാ​ശ​മു​ണ്ടാ​യ​താ​ണ് വി​ല ഉ​യ​രാ​നി​ട​യാ​ക്കി​യ​ത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top