National

അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലി(66)  അന്തരിച്ചു. ഈ മാസം 9 മുതല്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം നാളെ ഡല്‍ഹി നിഗംബോധ് ഘട്ടില്‍ നടക്കും.

വാജ്‌പേയി മന്ത്രിസഭയിലും  മോദി മന്ത്രിസഭയിലും അംഗമായിരുന്നു.  വാർത്താ വിതരണ പ്രക്ഷേപണം, ഓഹരി വിറ്റഴിക്കൽ, നിയമം, കമ്പനി കാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. നാലു തവണ രാജ്യസഭാംഗമായി. രാജ്യസഭാ നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ വഹിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top