Latest News

പാക്കിസ്ഥാന്‍ ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ടതൊന്നും കാണിക്കാന്‍ പാടില്ലെന്ന് അധികൃതര്‍

ഡല്‍ഹി: ടി.വി ചാനലുകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ഒന്നുംതന്നെ കാണിക്കാന്‍ പാടില്ലെന്ന് പാകിസ്ഥാന്‍ അധികൃതര്‍. പാകിസ്ഥാനിലെ ടെലിവിഷന്‍ സെന്‍സര്‍ സമിതിയായ പി.ഇ.എം.ആര്‍.എ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വാര്‍ത്തകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്‍കാന്‍ പാടില്ല. ഇന്ത്യയില്‍ നിന്നുള്ള സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, നിരൂപകര്‍ തുടങ്ങിയവരെ ചാനല്‍ പരിപാടികളിലേക്ക് ക്ഷണിക്കരുത് തുടങ്ങിയവയാണ് പാകിസ്ഥാന്‍ നിര്‍ദ്ദേശങ്ങള്‍.

ഓഗസ്റ്റ് എട്ടിനാണ് ഇത്തരമൊരു ഉത്തരവ് പി.ഇ.എം.ആര്‍.എ പുറത്തിറക്കിയതെന്നണ് റിപ്പോര്‍ട്ട് . ഇന്ത്യയുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പരസ്യങ്ങള്‍, പാട്ടുകള്‍,വാര്‍ത്തകള്‍, രാഷ്ട്രീയ നിരൂപണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയെല്ലാം സംപ്രേക്ഷണം ചെയ്യുന്നതിനും വിലക്കുണ്ട്. നിരോധനം വന്നിരിക്കുന്നത് പാകിസ്താന്‍ സുപ്രീം കോടതിയുടെ ഉത്തരവിന്റെ ചുവടുപിടിച്ചാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top