രാജസ്ഥാന്: 20 വര്‍ഷം മുമ്പ് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് ഹിന്ദുക്കള്‍ക്ക് സര്‍ക്കാര്‍ പൗരത്വം നല്കി. രാജസ്ഥാനിലെ കോട്ടയിലെത്തിയ അഞ്ച് പേര്‍ക്കാണ് പൗരത്വം നല്‍കിയത്. പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടു മുന്‍പാണ് പൗരത്വം നല്‍കിയത്.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ശിക്കര്‍പുര്‍ ഗ്രാമത്തില്‍ നിന്ന് രാജസ്ഥാനിലെത്തിയ രേഖാ ബേജ്വാനി, സോനം കുമാരി, മുസ്കാന്, സന്ദീപ് കുമാര്‍, സുദാമന് എന്നിവര്‍ക്കാണ് വെള്ളിയാഴ്ച ഇന്ത്യന്‍ പൗരത്വം ലഭിച്ചത്