ന്യൂഡല്‍ഹി: സസ്പെന്‍ഷനിലായിരുന്ന ഡിജിപി ജേക്കബ് തോമസിന് വീണ്ടും നിയമനം. സ്റ്റീല്‍ & മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് എംഡിയായാണ് നിയമിക്കുന്നത്. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. രണ്ടു വർഷമായി ജേക്കബ് തോമസ് സസ്പെൻഷനിലായിരുന്നു.
ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്പെന്ഷന് കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു.